ഇന്ത്യയുടെ ഓസ്കർ എൻട്രി; ഷോട്ട് ലിസ്റ്റിൽ നായാട്ടും മണ്ടേലയും

ഓസ്‌കർ അവാർഡിനുള്ള ഇന്ത്യൻ സിനിമയുടെ ഷോട്ട് ലിസ്റ്റിൽ ഇടം പിടിച്ച് മലയാള ചിത്രം നായാട്ട്. രാജ്യത്തെ വിവിധ ഭാഷകളിലായി പതിനാലോളം ചിത്രങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചത്. യോഗി ബാബു കേന്ദ്രകഥാപാത്രമായി എത്തിയ മഡോണെ അശ്വിൻ സംവിധാനം ചെയ്ത മണ്ടേലയും ലിസ്റ്റിൽ ഇടംപിടിച്ചു.

വിദ്യാ ബാലൻ കേന്ദ്രകഥാപാത്രമായി എത്തിയ ഷേർണി, ഷൂജിത് സർക്കാർ സംവിധാനം ചെയ്ത സർദാർ ഉദ്ദം തുടങ്ങിയ ചിത്രങ്ങളും മത്സര രംഗത്തുണ്ട്. സംവിധായകൻ ഷാജി. എൻ. കരുൺ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. ഓസ്‌കർ എൻട്രിയായി സമർപ്പിക്കുന്ന ചിത്രങ്ങൾ നോമിനേഷൻ പട്ടികയിൽ ഇടം പിടിച്ചാൽ മാത്രമാണ് പുരസ്‌കാരത്തിന് മത്സരിക്കാൻ കഴിയുക.

ഷാഹി കബീറിന്റെ തിരക്കഥയിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ടിൽ ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

Share via
Copy link
Powered by Social Snap