ഇന്ത്യാ പ്രസ്സ് ക്ലബ് മികച്ച മുഖ്യാധാര മാധ്യമപ്രവർത്തകയ്ക്കുള്ള അവാർഡ് റീനാ നൈനാന്

ന്യൂജേഴ്‌സി:ഇന്ത്യാ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ഏറ്റവും മികച്ച മുഖ്യാധാര മാധ്യമപ്രവർത്തകയ്ക്കുള്ള അവാർഡിനു റീന നൈനാൻ അർഹയായി. വളരെ ചെറിയ പ്രായത്തിൽ തന്നെ   മാധ്യമമേഖലയിലേയ്ക്ക്‌ വന്ന റീനാ നൈനാൻ ഫോക്സ്‌ ന്യൂസിനു വേണ്ടി ഇറാഖ്‌ യുദ്ധം റിപ്പോർട്ട്‌ ചെയ്തിരുന്നത് വളരെയധികം ജനശ്രദ്ധ നേടിയിരുന്നു .  ഡോക്ടർ ക്യഷ്ണ കിഷോർ ചെയർമാനായുള്ള ജൂറിയിൽ
ജോർജ്ജ്‌ ചെറിയിൽ, ജോൺ ഡബ്ലു വർഗ്ഗീസ്‌  എന്നിവരാരുന്നു   മറ്റ്‌ അംഗങ്ങൾ.റീന നൈനാന്‍ ഇവിടെ ജനിച്ച് വളര്‍ന്ന മലയാളികള്‍ക്കെല്ലാം ഒരു അഭിമാനമാണെന്ന് ഡോ കൃഷ്ണ കിഷോര്‍ പറഞ്ഞു.പ്രസിഡന്റ് ക്ലിന്റ്ന്റെ ഇംപീച്ച്മെന്റ് സമയത്ത് സി.എന്‍ എന്‍ ന്യൂസിന്‌ വേണ്ടി ചെയ്ത  “ഇന്‍ സൈഡ് പൊളിറ്റിക്സ്”എന്ന പരമ്പര  റീനയുടെ കരിയറിനെ വളരെയധികം ഉയര്‍ത്തുകയുണ്ടായി.വാഷിങ്ടണ്‍ പോസ്റ്റിലും ബ്ലൂംബര്‍ഗ് ന്യൂസിലും റീന ജോലി ചെയ്തിട്ടുണ്ട്.ഫോക്സ് ന്യൂസില്‍ ജോലിയെടുക്കുമ്പോഴായിരുന്നു റീനയെ അവര്‍ ബാഗ്ദാദിലെക്ക് അയച്ചത്. റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന ഹോട്ടല്‍ അല്‍ ഖൈദ ബോംബ് വെച്ച് തകര്‍ക്കുകയായിരുന്നു.എന്നാല്‍ റീന തലനാരിഴയ്ക്ക് രക്ഷപെട്ട വീഡിയോ    ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌. എ.ബി.സി യുടെ “അമേരിക്ക ദിസ് മോര്‍ ണിങ്ങ്” റീനയെ അമേരിക്കകാരുടെ പ്രിയങ്കരിയാക്കി മാറ്റി.ഭര്‍ ത്താവ് കെവിന്‍ പെരൈനൊയോടുംമക്കള്‍ ജാക്ക് ,കെയ്റ്റ് എന്നിവരോടോപ്പം കണ്ക്ടികറ്റില്‍ താമസിക്കുന്നു. ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസണിലുള്ള E ഹോട്ടലില്‍ നടക്കുന്ന ദേശീയ മാധ്യമ കോണ്‍ഫറന്‍സിൽ  റീനാനൈനാനു അവാർഡ്‌ നൽകി ആദരിക്കും

Leave a Reply

Your email address will not be published.