ഇന്ദിരാഗാന്ധിയായി വിദ്യാബാലൻ

ഇ​ന്ദി​രാ ഗാ​ന്ധി​യാ​യി വി​ദ്യാ ബാ​ല​ൻ വെ​ബ് സീ​രി​സി​ൽ അ​ഭി​ന​യി​ക്കു​ന്നു . റി​തേ​ഷ് ബ​ത്ര​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​സാ​ഗ​രി​ക ഘോ​സെ എ​ഴു​തി​യ ഇ​ന്ദി​ര: ഇ​ന്ത്യാ​സ് മോ​സ്റ്റ് പ​വ​ര്‍ഫു​ള്‍ പ്രൈം ​മി​നി​സ്റ്റ​ര്‍ എ​ന്ന പു​സ്‍ത​ക​ത്തെ ആ​സ്‍പ​ദ​മാ​ക്കി​യാ​ണ് വെ​ബ് സീ​രി​സ് ഒ​രു​ക്കു​ന്ന​ത്. പു​സ്‍ത​കം സി​നി​മ​യാ​ക്കാ​നു​ള്ള അ​വ​കാ​ശം വി​ദ്യാ ബാ​ല​ൻ നേ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.  ആ​ദ്യ​മാ​യി ഒ​രു വെ​ബ്‍ സീ​രി​സ് ചെ​യ്യു​ക​യാ​ണ്. നി​ര​വ​ധി ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തേ​ണ്ട വ​ര്‍ക്കാ​ണ്. ഇ​നി അ​ധി​കം കാ​ലം ആ​വ​ശ്യ​മി​ല്ലെ​ന്നു വി​ചാ​രി​ക്കു​ന്നു- വെ​ബ് സീ​രി​സി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നെ കു​റി​ച്ച് വി​ദ്യാ ബാ​ല​ൻ പ​റ​യു​ന്നു.  വി​ദ്യാ ബാ​ല​ൻ ഏ​റ്റ​വും ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച ചി​ത്രം മി​ഷ​ൻ മം​ഗ​ള്‍ ആ​ണ്. ഐ​എ​സ്‍ആ​ര്‍ഒ​യി​ലെ വ​നി​താ ശാ​സ്‍ത്ര​ജ്ഞ​യാ​യി​ട്ടാ​ണ് വി​ദ്യാ ബാ​ല​ൻ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​ത്.

Leave a Reply

Your email address will not be published.