ഇന്ധന ടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തും; കൊച്ചി കപ്പൽശാലക്ക് വീണ്ടും ഭീഷണി

കൊച്ചി കപ്പൽശാലക്ക് വീണ്ടും ഭീഷണി. ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഇ മെയിൽ വഴി വന്ന ഭീഷണി. അധികൃതർ പൊലീസിൽ പരാതി നൽകി. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊച്ചി കപ്പൽശാലക്ക് നേരെ ഭീഷണി ഉയരുന്നത്.
ഐ എൻ എസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന് ഓഗസ്റ്റ് 24 ന് ഭീഷണി ലഭിച്ചിരുന്നു. അതിൽ പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് രണ്ടാമതും ഭീഷണി ലഭിച്ചിരിക്കുന്നത്. ഇ മെയിൽ ആയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഒടുവിൽ ലഭിച്ച ഇ മെയിൽ സന്ദേശത്തിൽ ഉള്ളത്. ആദ്യ ഭീഷണിയിൽ കപ്പൽശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ ചില ജീവനക്കാർക്ക് പങ്കുണ്ടോ എന്ന സംശയം പൊലീസിനുണ്ട്.
Share via
Copy link
Powered by Social Snap