ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്ട്ട് ചെയ്തു

കാസര്‍ഗോഡ്:  രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തെക്കില്‍ സ്വദേശി അസ്മ (75)യും നെല്ലിക്കുന്ന് സ്വദേശി എന്‍എം ഹമീദും (73)ആണ്  മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജിലേക്കുള്ള യാത്രാമധ്യേ ഇന്നലെ രാത്രിയോടെയാണ് അസ്മയുടെ മരണം സംഭവിച്ചത്. ഇന്നലെ തന്നെയായിരുന്നു അസ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഗുരുതരമായ മറ്റു രോഗങ്ങള്‍ ഉള്ളതിനാലാണ് പരിയാരത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

നെല്ലിക്കുന്ന് സ്വദേശി എന്‍എം ഹമീദ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് മരണം.ഇതോടെ കാസര്‍ഗോഡ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആയി. കാസര്‍ഗോഡ് 102 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 97 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്

Share via
Copy link
Powered by Social Snap