ഇമ്മിണി ബല്യ ഒന്ന്; ഏഴാം വിവാഹവാർഷിക ദിനത്തിൽ ചിത്രം പങ്കുവച്ച് ടൊവിനോ

കുടുംബവിശേഷങ്ങളും കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് നടൻ ടൊവിനോ. ഇപ്പോഴിത തന്‍റെ ഏഴാം വിവാഹ വാർഷിക ദിനത്തിൽ മനോഹരമായൊരു കുടുംബ ചിത്രമാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. ഇമ്മിണി ബല്യ ഒന്ന്- 7 വർഷത്തെ ഒരുമയുടെ ആഘോഷം..എല്ലാത്തിന്‍റെയും അവസാനം ഞാൻ തിരികെ ഓടുന്നത് ഇതിലേക്കാണ്. എന്‍റെ ലിഡിയയ്ക്കും എന്‍റെ 2 അത്ഭുതകരമായ രത്നങ്ങൾക്കും എന്നന്നേക്കും നന്ദിയുണ്ട്.’- ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു.

രണ്ടു മക്കളാണ് ടൊവിനോ – ലിഡിയ ദമ്പതികൾക്ക്. മകൾ ഇസക്ക് കൂട്ടായി ജൂണിലാണ് തഹാൻ പിറന്നത്. 2014ലാണ് ടൊവിനോ ലിഡിയയെ വിവാഹം ചെയ്തത്. മകൾ ഇസയുടെ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതേസമയം, വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഒട്ടേറെ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.

നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തിയെറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിലാണ് നിർമിക്കുന്നത്. ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് ജിനു വി. എബ്രഹാമാണ്. ഐശ്വര്യ ലക്ഷ്മിക്കൊപ്പം ടൊവിനോ തോമസ് വേഷമിടുന്ന മനു അശോകൻ ചിത്രം കാണെക്കാണെ ആണ് ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്. 

Share via
Copy link
Powered by Social Snap