ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു ബന്ധം സംശയിച്ച് പൊലീസ്

ഇ ബുൾജെറ്റ് വ്ലോഗർമാർക്ക് മയക്കുമരുന്ന് ബന്ധം സംശയിച്ച് പൊലീസ്. മയക്കുമരുന്ന് കടത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. ഇ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലാണ് പൊലീസിൻറെ വാദം.വ്ലോഗർ സഹോദരങ്ങളായ എബിൻറെയും ലിബിൻറെയും ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയുടെ വാദത്തിലാണ് ഇവർക്ക് മയക്കുമരുന്ന് ബന്ധമുണ്ടന്ന സംശയം പൊലീസ് ഉന്നയിച്ചത്.കഞ്ചാവ് ചെടികൾ ഉയർത്തിപ്പിടിച്ചുളള ദൃശ്യങ്ങൾ യൂ ട്യൂബ് ചാനലിലൂടെ പ്രതികൾ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.ഇതടക്കം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പോസ്റ്റുകൾ സൈബർ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നടന്ന കലാപ ആഹ്വാനത്തിന് പിന്നിൽ ഇവർക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.ജാമ്യം റദ്ദ് ചെയ്ത് ഇവരെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാണ് പൊലീസിൻറെ ആവശ്യം. ഹർജിയിൽ പ്രതികളുടെ വാദം കേൾക്കുന്നതിനായി കേസ് മാറ്റി വച്ചു.

Share via
Copy link
Powered by Social Snap