ഇ ബുൾ ജെറ്റ് സഹോദരങ്ങളെ കസ്റ്റഡിയിലെടുത്തു

കണ്ണൂർ: യൂട്യൂബ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കലക്ട്രേറ്റിലെ ആർടിഒ ഓഫിസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. ആൾട്ടറേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോ​ഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് ഓഫീസിലെത്തിയ യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പൊട്ടിക്കരഞ്ഞും മറ്റും വൈകാരിക ലൈവ് വിഡിയോ ചെയ്തതതോടെ ഇവരുടെ ആരാധകർ ഓഫീസിലേക്ക് എത്തുകയായിരുന്നു. തുടർന്ന് വ്ലോഗർമാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടാവുകയും കണ്ണൂർ ടൗൺ പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share via
Copy link
Powered by Social Snap