ഇ ബുൾ ജെറ്റ് സഹോദരന്മാരെ കോടതിയിൽ ഹാജരാക്കി; നാടകീയ രംഗങ്ങൾ

ക​ണ്ണൂ​ർ: ക​ള​ക്ട​റേ​റ്റി​ലെ ആ​ര്‍​ടിഒ ഓ​ഫീ​സി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ്ലോ​ഗ​ര്‍​മാ​രാ​യ ഇ ​ബു​ള്‍ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളെ ക​ണ്ണൂ​ർ മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​രി​ട്ടി കി​ളി​യ​ന്ത​റ സ്വ​ദേ​ശി​ക​ളാ​യ എ​ബി​ന്‍, ലി​ബി​ന്‍ എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് കോടതിയിൽ ഹാ​ജ​രാ​ക്കി​യ​ത്. കോ​ട​തി മു​റി​യി​ലും വ്ലോ​ഗ​ർ​മാ​ർ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​ക്കാ​രാ​യി. പൊ​ലീ​സ് ത​ങ്ങ​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്.‌‌

ഇ ​ബു​ള്‍ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ “നെ​പ്പോ​ളി​യ​ൻ’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന വാ​ഹ​നം രൂ​പ​ക​ല്‍​പ​ന​യി​ല്‍ മാ​റ്റം വ​രു​ത്തി തു​ട​ങ്ങി​യ ഒ​ന്‍​പ​തു കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ക​ണ്ണൂ‍​ർ ആ​ർ​ടി​ഒ ഉ​ദ്യോ​ഗ​സ്ഥ‍​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ലെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​വ​രോ​ട് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ഫീ​സി​ൽ ഹാ​ജ​രാ​വാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ ഇ​രു​വ​രും എ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഘ‍​ർ​ഷ​മു​ണ്ടാ​യ​ത്.

“നെ​പ്പോ​ളി​യ​ൻ’ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കാ​ര്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ ​ബു​ൾ ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു നി​ര​വ​ധി വ്ലോ​ഗ​ര്‍​മാ​രും ആ​രാ​ധ​ക​രും ക​ണ്ണൂ‍​ർ ആ​ർ​ടി​ഒ ഓ​ഫീ​സി​ലേ​ക്ക് എ​ത്തി. ഒ​ടു​വി​ൽ വ്ലോ​ഗ‍​ർ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മാ​വു​ക​യും തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തി ഇ​വ​രെ ക​ണ്ണൂ​ർ ടൗ​ണ്‍ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു.

Share via
Copy link
Powered by Social Snap