ഉഗ്രൻ സിനിമയാണ് മനസറിഞ്ഞ് ചിരിക്കാം ; ജാൻ എ മാൻ റിവ്യു വായിക്കാം

ജോയി മോന്‍ പിറന്നാളാഘോഷത്തിന് വേണ്ടി മാത്രം കാനഡയില്‍ നിന്ന് വന്നതാണ്. ഇയാള്‍ വന്നിറങ്ങി കൂട്ടുകാരന്‍റെ  വീട്ടില്‍ ആഘോഷപരിപാടികള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ നടത്തുമ്പോള്‍ തൊട്ടടുത്ത വീട്ടിലെ അപ്പാപ്പന്‍ മരിക്കുന്നു. ഇതിന് ശേഷം സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളാണ് ജാൻ എ മാൻ ചിത്രത്തിലൂടെ സംവിധായകൻ ചിദംബരം പ്രേക്ഷകർക്ക്  സമ്മാനിക്കുന്നത്.

മലയാളത്തില്‍ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച എന്‍റർടെയ്‌നര്‍എന്ന നിലയിലാണ് ജാന്‍ എ മാന്‍ ശ്രദ്ധ നേടുന്നത്. ചെറിയ ഒരു കഥയെ അതിലളിതമായി  നിറയെ ചിരി നിറച്ചാണ് സംവിധായകന്‍ ചിദംബരം പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. സമ്പത്തും , ഫൈസലും ജോയ് മോനുമായി അര്‍ജുന്‍ അശോകനും ഗണപതിയും ബേസിലും നിറഞ്ഞാടിയപ്പോള്‍  അതിലും മികച്ച പ്രകടനവുമായി ബാലു വര്‍ഗീസും , ലാലും , പ്രശാന്ത് മുരളിയും തകര്‍ത്തു. ചിരിക്കൊപ്പം വൈകാരികരംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രം മനുഷ്യബന്ധങ്ങളുടെ വിവിധ തലങ്ങളെയും മനോഹരമായി ചിത്രീകരിക്കുന്നുണ്ട്.
 
കാനഡയില്‍ നിന്ന് ജോയ്‌മോന്‍ നാട്ടിലെത്തി കൂട്ടുകാര്‍ക്ക് നല്‍കുന്ന സര്‍പ്രൈസുകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സംവിധായകന്‍ ബേസില്‍ ജോസഫാണ് ജോയ് മോനായി പ്രേക്ഷകരെ കൂടുകുടെ ചിരിപ്പിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത്. പുതുമുഖ അഭിനേതാക്കള്‍ക്കൊപ്പം മികച്ച പ്രകടനമാണ് ലാലും നടത്തിയിരിക്കുന്നത്. ലാലിന്‍റെ  കൊച്ചുകുഞ്ഞ് അദ്ദേഹത്തിന് സമീപകാലത്ത് ലഭിച്ച ഒരു മികച്ച ക്യാരക്ടര്‍ കൂടിയാണ്. ചിത്രത്തിലെ നെഗറ്റീവ് കാരക്‌ടർ ആയ ചാക്കോയെ പ്രശാന്ത് മുരളിയും ഗംഭീരമാക്കി. 

 ചെമ്പിൽ അശോകൻ, റിയാ സൈറ, ജിലു എബ്രാഹം തുടങ്ങി പേരറിയാത്ത പുതുമുഖങ്ങളും മികച്ച പ്രകടനമാണ് കാഴ്‌ച വച്ചിരിക്കുന്നത്.വിഷ്ണു താമരശ്ശേരിയുടെ ദൃശ്യങ്ങള്‍ ചിത്രത്തിന് മിഴിവേകുന്നുണ്ട്. കിരണ്‍ ദാസാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ആഖ്യാനശൈലിയിലെ കാര്യമായി സഹായിക്കുന്നുണ്ട് . ബിജിബാലാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് .തന്‍റെ ആദ്യ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയില്‍ വരവറിയിച്ചു എന്ന് ചിദംബരം എന്ന യുവ സംവിധായകനു അഭിമാനിക്കാം

Share via
Copy link
Powered by Social Snap