ഉത്തരേന്ത്യയിൽ കനത്ത മഴയും വെള്ളപൊക്കവും; 30 മരണം

ന്യൂഡല്‍ഹി > ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപൊക്കവും തുടരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഗണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായി 30 പേര്‍ മരിച്ചു.ഞായറാഴ്ച റെക്കോര്‍ഡ് മഴ ലഭിച്ച ഹിമാചല്‍ പ്രദേശില്‍ ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടു. യമുന കരകവിഞ്ഞൊഴുകിയതോടെ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ പ്രളയസാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴയില്‍ കുളു – മണാലി ദേശീയപാത -3 തകര്‍ന്നിട്ടുണ്ട്.ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ ഇതുവരെയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും മേഘവിസ്‌ഫോടനത്തില്‍ 22 പേരെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്യുന്നു.രാജസ്ഥാനിലെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തു. അജ്മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍ എന്നിവിടങ്ങളിലും കനത്ത മഴ ലഭിച്ചു. കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ 810 അണക്കെട്ടുകളില്‍ 210 ലധികം കവിഞ്ഞൊഴുകുകയാണ്.

Leave a Reply

Your email address will not be published.