ഉത്തര്പ്രദേശില് സര്ക്കാര് സ്കൂളില് ഉച്ചഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം കഴിക്കാന് ഉപ്പ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി വ്യാഴാഴ്ച നല്‍കിയത് ചപ്പാത്തിയും ഉപ്പും. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവശ്യപോഷകങ്ങള്‍ ഉള്‍പ്പെടുത്തി ച്ചഭക്ഷണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി നിലവിലിരിക്കെയാണ് വിദ്യാര്‍ഥികള്‍ക്ക് ചപ്പാത്തി ഉപ്പും കൂട്ടി നല്‍കിയത്. മിര്‍സാപുരിലെ സ്‌കൂളില്‍ നിന്ന് പകര്‍ത്തിയ വീഡിയോയില്‍ കുട്ടികള്‍ സ്‌കൂള്‍ വരാന്തയില്‍ ഇരുന്ന് പാത്രത്തില്‍ നിന്ന് ഉപ്പ് കൂട്ടി റോട്ടി കഴിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്.സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പരിപ്പുകള്‍, ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവ കുട്ടികള്‍ക്ക് നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കൂടാതെ നിശ്ചിത ദിവസങ്ങളില്‍ പാലും പഴങ്ങളും നല്‍കണമെന്നും ഭക്ഷണചാര്‍ട്ടിലുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് മിക്ക ദിവസങ്ങളിലും ചപ്പാത്തിയോ ചോറോ ഉപ്പ് കൂട്ടി മാത്രമേ നല്‍കാറുള്ളുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. അപൂര്‍വമായി പാല്‍ വിതരണത്തിനെത്തിയാലും കുട്ടികള്‍ക്ക് ലഭിക്കാറില്ലെന്നും പഴങ്ങള്‍ നല്‍കുന്ന പതിവില്ലെന്നും പരാതിയുണ്ട്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള അധ്യാപകനെതിരെയും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഇരുവരേയും സസ്‌പെന്‍ഡ് ചെയ്തതായും ഉന്നത സര്‍ക്കാരുദ്യോഗസ്ഥനായ അനുരാഗ് പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap