ഉത്രയെ കടിച്ച മൂർഖൻ പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തും

കൊ​ല്ലം: അ​ഞ്ച​ലി​ൽ പാ​മ്പു​ക​ടി​യേ​റ്റ് ഉ​ത്ര മ​രി​ച്ച സം​ഭ​വ​ത്തി​ൽ പൊലീ​സ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്നു. ഉ​ത്ര​യെ ക​ടി​ച്ച മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ജ​ഡം പു​റ​ത്തെ​ടു​പ്പ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​നാ​ണ് നീ​ക്കം. പാ​മ്പി​ന്‍റെ പ​ല്ലി​ന്‍റെ വ​ലി​പ്പ​വും മു​റി​വി​ന്‍റെ ഘ​ട​ന​യും ബ​ന്ധ​പ്പെ​ടു​ത്തി​യാ​കും പ​രി​ശോ​ധ​ന.

ഉ​ത്ര​യെ ക​ടി​ച്ച മൂ​ര്‍​ഖ​നെ സ​ഹോ​ദ​ര​ന്‍ ത​ല്ലി​ക്കൊ​ന്ന് കു​ഴി​ച്ചി​ട്ടി​രു​ന്നു. ഈ ​പാ​മ്പ് ത​ന്നെ​യാ​ണ് ക​ടി​ച്ച​തെ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്കു​ന്ന​തി​നാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്താ​ൻ നീ​ക്കം. കൊ​ല​പാ​ത​ക കേ​സി​ല്‍ പാ​മ്പി​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കേ​സാ​യി​രി​ക്കും ഇ​ത്.

Share via
Copy link
Powered by Social Snap