ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കി ഷെയ്ന് നിഗം

പ്രതിഫല തര്‍ക്കം മൂലം മുടങ്ങിക്കിടന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കി. ഏഴ് ദിവസം കൊണ്ടാണ് ഷെയ്ന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയത്. കൊച്ചിയിലെ ശാസ്ത സ്റ്റുഡിയോയിലായിരുന്നു ഡബ്ബിംഗ്. ഡിസംബര്‍ ഒന്‍പതിന് നടന്ന താര സംഘടനയായ അമ്മയുടെ യോഗത്തില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന്‍ ഉറപ്പ് നല്‍കിയിരുന്നു.

സിനിമ മാര്‍ച്ചില്‍ തിയേറ്ററിലെത്തുമെന്നാണ് സൂചന. ചിത്രീകരണം മുടങ്ങിയ വെയില്‍, ഖുര്‍ബാനി സിനിമകളും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും ഷെയ്ന്‍ താര സംഘടനയെ രേഖാമൂലം അറിയിച്ചിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയായതോടെ മുടങ്ങിയ സിനിമകളുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap