ഊർക്കടവ് പാലത്തിനടിയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി

കോഴിക്കോട്: ഊർക്കടവ് പാലത്തിനടിയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി. വെള്ളിപ്പറമ്പ് സ്വദേശി അഞ്ചാംമൈൽ തലക്കുളങ്ങര മേത്തൽ പ്രജീഷിന്റെ (37) മൃതദേഹമാണ് കണ്ടെത്തിയത്. അ​ഗ്നിശമന സേനയും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചാലിയാർ പുഴയിൽ കുത്തൊഴുക്ക് കൂടിയതിനാൽ രക്ഷാപ്രവർത്തനങ്ങൾ വൈകിയിരുന്നു. അ​ഗ്നിശമനാ സേനയ്ക്കൊപ്പം നാട്ടുകാരും ഇആർഎഫ് പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മ‌ൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 
 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap