എംഎല്എയ്ക്കെതിരായ ലാത്തിച്ചാര്ജ്: കൂടുതല് ഉദ്യോഗസ്ഥര്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ

തിരുവനന്തപുരം: എംഎല്‍എ എല്‍ദോ എബ്രഹാമിനെതിരായ ലാത്തി ചാര്‍ജില്‍ കൂടുതല്‍ നടപടി ആവശ്യപ്പെട്ട് സിപിഐ. ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി. രാജു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്നും പി. രാജു പറഞ്ഞു.എസ്‌ഐക്ക് എതിര മാത്രം നടപടി ഒതുങ്ങുന്നതില്‍ സിപിഐ ജില്ലാ ഘടകത്തിന് അമര്‍ഷമുണ്ട്. ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. അതുകൊണ്ട് സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ചാണ് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന നേതൃത്വത്തിനും കത്തു നല്‍കുന്നത്.എസ്‌ഐക്കെതിരെ മാത്രം നടപടിയെടുത്ത് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് സിപിഐ നിലപാട്. ഈ വിഷയത്തില്‍ പോലീസിനെതിരായ നടപടി വൈകിയത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും ഇത് ജില്ലയിലെ സിപിഐയുടെ വിലയിടിക്കാന്‍ ഇടയാക്കിയെന്നും ജില്ലാ നേതൃത്വം ആരോപിക്കുന്നു.

Leave a Reply

Your email address will not be published.