എംഎൽഎയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ

ഇസ്ലാമാബാദ്: സമൂഹമാധ്യമങ്ങള്‍ വഴി പാക് എം.എല്‍.എ സാനിയ ആഷിഖിന്‍റെ പേരില്‍ അശ്ലീല വീഡിയ പ്രചരിപ്പിച്ച സംഭവത്തില്‍ ലാഹോറില്‍ ഒരാള്‍ അറസ്റ്റില്‍. ഒക്ടോബര്‍ 26-നാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ തക്സിലയിലെ എം.എല്‍.എയും പി.എം.എല്‍.എന്‍. നേതാവുമായ സാനിയ ആഷിഖ് തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

സോഷ്യല്‍ മീഡിയയില്‍ തന്‍റേതെന്ന തരത്തില്‍ ഒരു അശ്ലീല വിഡിയോ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ വിഡിയോയിലുള്ള സ്ത്രീ താനല്ലെന്നും തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് എം.എല്‍.എ നേരത്തെ പൊലീസില്‍ പരാതി നല്‍കിയത്.  മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് ഒരാളെ അറസ്റ്റ് ചെയ്യുന്നത്.

എന്നാല്‍ ആരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയില്ല. അതേസമയം, പ്രചരിക്കുന്ന വീഡിയോ വ്യാജമാണോ അല്ലയോ എന്ന കാര്യംപൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ സാനിയക്ക് വധഭീഷണി അറിയിച്ചുള്ള ഫോണ്‍ കോളുകള്‍ എത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share via
Copy link
Powered by Social Snap