എം.ജി കോളജില് എസ് എഫ് ഐ പ്രവര്ത്തകന് എ.ബി.വി.പി പ്രവര്ത്തകരുടെ മര്ദനം

തിരുവനന്തപുരം: എം.ജി കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനം. ഇന്നലെ രാത്രിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി കൗശിക്കിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എസ്.എഫ്.ഐ പുറത്തുവിട്ടു. പരിക്കേറ്റ കൗശിക്കിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് എസ്.എഫ്.ഐ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി തോരണം കെട്ടുകയായിരുന്ന കൗശിക്കിനെ പത്തോളം പേരടങ്ങുന്ന സംഘം മര്‍ദിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ചത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ എം.ജി കോളജിലേക്ക് പ്രകടനം നടത്തി.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap