എം.സി കമറുദ്ദീന് എംഎല്എയെ യുഡിഎഫ് കാസര്ഗോഡ് ജില്ലാ ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റി

കാസര്‍ഗോഡ്: നിക്ഷേപത്തട്ടിപ്പ് ആരോപണം നേരിടുന്ന എം.സി കമറുദ്ദീന്‍ എംഎല്‍എയെ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. ജോസ് കെ മാണി പക്ഷം മുന്നണിവിടുകയും തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചത്. ഏറ്റവും ശ്രദ്ധേയമായ മാറ്റം കാസര്‍ഗോഡ് ജില്ലയിലാണ്.

ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ലീഗ് എംഎല്‍എ എം.സി കമറുദ്ദീനെ ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. മുന്‍മന്ത്രിയും ലീഗ് നേതാവുമായ സി.റ്റി അഹമ്മദാണ് പുതിയ ജില്ലാ ചെയര്‍മാന്‍. ഒപ്പം ജോസ് കെ മാണി മുന്നണിവിട്ടതോടെ, കോട്ടയം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ജോസഫ് പക്ഷത്തിന് കൈമാറി.

Share via
Copy link
Powered by Social Snap