എം.സി. കമറുദ്ദീന് എംഎല്എ ആശുപത്രിയില്

കാസര്‍ഗോഡ് : ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കമറുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലാണ് കമറുദ്ദീനെ പ്രവേശിപ്പിച്ചത്.

പ്രമേഹനില ഉയര്‍ന്നതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു എന്നാണ് സൂചന. കമറുദ്ദീന്‍ കടുത്ത പ്രമേഹ രോഗിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. രോഗവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പഴയതാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

Share via
Copy link
Powered by Social Snap