എം സി ജോസഫൈനെ മാറ്റണമെന്ന ഹർജി ഹൈക്കോടതി 10000 രൂപ ചെലവ്‌ സഹിതം തള്ളി

എം സി ജോസഫൈനെ മാറ്റണമെന്ന ഹർജി ഹൈക്കോടതി 10000 രൂപ ചെലവ്‌ സഹിതം തള്ളി വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം സി ജോസഫൈനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ബി.ജെ.പി സംസ്ഥാന ട്രഷറർ ബി രാധാകൃഷ്ണമേനോൻ സമർപ്പിച്ച ഹർജിയാണ് പതിനായിരം രൂപ ചെലവ് ചുമത്തി കോടതി തള്ളിയത്. പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യം നില നിൽക്കുന്നതല്ലെന്ന സർക്കാരിന്റെ വാദം അംഗീകരിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. “പാർട്ടിക്ക് കോടതിയും പൊലീസ് സ്റ്റേഷനും ഉണ്ടെന്നും പാർട്ടി അന്വേഷിച്ചാൽ മതിയെന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ കമ്മീഷൻ അന്വേഷിക്കേണ്ടതില്ല ” എന്ന ജോസഫൈന്റ പ്രസ്താവന കമ്മീഷന്റെ പക്ഷപാതിത്വം വെളിപ്പെടുത്തുന്നതാണന്നും പദവിയിൽ നിന്നു നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി . സമാന ആവശ്യം ഉന്നയിച്ച് മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് സമർപ്പിച്ച ഹർജി കോടതി നേരത്തെ തള്ളിയിരുന്നു