എടക്കാട് ബറ്റാലിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് മമ്മൂട്ടി

കൊച്ചി: കാർണിവൽ സിനിമാസിന്‍റെ ടൊവിനോ തോമസ് ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06 യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൂപ്പർതാരം മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. 

കമ്മട്ടിപ്പാടം എന്ന  ചിത്രത്തിനുശേഷം പി. ബാലചന്ദ്രന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06.റൂബി ഫിലിംസിന്‍റെ ബാനറില്‍ കാർണിവൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് നിർമി‌ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ്.

സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. തീവണ്ടി എന്ന ചിത്രത്തിന് ശേഷം ടൊവിനോയും സംയുക്തയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സംഗീതം കൈലാസ് മേനോനും ക്യാമറ സിനു സിദ്ധാർഥുമാണ് നിർവഹിക്കുന്നത്. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap