എടിഎം ബ്ലോക്ക് ചെയ്തിരിക്കുന്നു’: ഈ ചതിയിൽ നിങ്ങൾ വീഴരുതേ, ‘വലവീശി’ വീരുതന്മാർ

തട്ടിപ്പിന്  കടുത്ത ശിക്ഷ

സൈബർ കുറ്റകൃത്യത്തിനു പിടിക്കപ്പെട്ടാൽ 2 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും തടവും നാടുകടത്തലുമാണു ശിക്ഷ.

സഹായം വിരൽത്തുമ്പിൽ

സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ അബുദാബി, അബുദാബി ∙ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കരുതിയിരിക്കണമെന്നു വിദഗ്ധർ. വിവിധ രൂപത്തിലും ഭാവത്തിലും ചതിക്കുഴി ഒരുക്കി സ്വകാര്യ അക്കൗണ്ടുകളിൽ ആക്രമണകാരികൾ നുഴഞ്ഞു കയറാനൊരുങ്ങുമ്പോൾ അതിൽ വീഴരുതെന്നും ഓർമിപ്പിക്കുന്നു. ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങി വ്യക്തികളുടെ ഇ– മെയിലും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിയെടുക്കുന്ന സംഭവങ്ങൾ ഏറിവരുന്ന പശ്ചാത്തലത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

സമൂഹ മാധ്യമ അക്കൗണ്ടുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ഓൺലൈൻ ബാങ്ക് ഇടപാടുകൾ, ഇമെയിൽ എന്നിവയിലൂടെയാണു വ്യക്തികൾക്കു നേരെയുള്ള സൈബർ ആക്രമണങ്ങൾ നടക്കുന്നത്. എന്നാൽ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കു നുഴഞ്ഞുകയറുന്നവരുടെ ഉദ്ദേശം പണം ചോർത്തുകയല്ല, രഹസ്യം ചോർത്തി എതിരാളികൾക്കോ മറ്റു രാജ്യങ്ങൾക്കോ കൈമാറുന്നു. ഇതിനെതിരെ സുരക്ഷാ നടപടികൾ ശക്തമാക്കുകയും ജാഗ്രത പാലിക്കുകയും വേണം.

കഴിഞ്ഞ വർഷം 1 ട്രില്യൻ ഡോളറിന്റെ സൈബർ ക്രൈമാണു യുഎഇയിൽ നടന്നതെന്നും ഇത് മധ്യപൂർവദേശത്തെ മൊത്തം സൈബർ കുറ്റകൃത്യങ്ങളുടെ 20% വരുമെന്ന ഞെട്ടിക്കുന്ന കണക്കാണ്  ഈ രംഗത്തു സത്വര നടപടികൾ ആവിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നത്. അടുത്ത 5 വർഷത്തിനകം ആഗോള തലത്തിൽ 5 ട്രില്യൻ ഡോളറിന്റെ സൈബർ ക്രൈമുകളുണ്ടാകുമെന്നാണു പ്രവചനം. അതുകൊണ്ടുതന്നെ സുരക്ഷ ശക്തമാക്കുന്ന നടപടികൾ ഊർജിതമാക്കണമെന്നും ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു.

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ ഒന്നിക്കണമെന്നും ആവശ്യമുയർന്നു. സംശയകരമായ ഇ–മെയിൽ തുറക്കാതിരിക്കുകയും അത്തരം സന്ദേശങ്ങൾക്കും ഫോൺ കോളുകൾക്കും മറുപടി കൊടുക്കാതിരിക്കുകയും വേണം. അബദ്ധവശാൽ കെണിയിൽ പെട്ടാൽ ഉടൻതന്നെ പൊലീസിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വിവരം അറിയിച്ചു സത്വര നടപടികൾ സ്വീകരിക്കണം.

ബാങ്കിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ചെത്തുന്ന ചതിക്കുഴികളാണു കൂടുതലായി കണ്ടുവരുന്നത്. ജനങ്ങളുടെ അജ്ഞത ചൂഷണം ചെയ്യുന്ന ഇക്കൂട്ടർ രഹസ്യവിവരം കൈക്കലാക്കി പണം തട്ടുന്നു. ഇങ്ങനെ ആയിരക്കണക്കിനു ദിർഹം നഷ്ടപ്പെട്ടവർ നിരവധി. കഴിഞ്ഞ 3 വർഷമായി ദുബായിൽ മാത്രം 800 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഉപഭോക്താവേസുക്ഷിക്കുക
 
നിങ്ങളുടെ എടിഎം അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നു. അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബന്ധപ്പെടുക എന്ന് പറഞ്ഞു ചില നമ്പറുകൾ നൽകിയാണ് ഏറ്റവും ഒടുവിൽ എസ്എംഎസ് തട്ടിപ്പ് നടക്കുന്നത്. ഇത് കാണുന്ന മാത്രയിൽ ബാങ്കിൽ നിന്നാണെന്നു തെറ്റിദ്ധരിച്ച് പ്രസ്തുത നമ്പറിൽ വിളിച്ച് അക്കൗണ്ട് വിവരങ്ങൾ നൽകുന്നതോടെ ചതിയിലകപ്പെടും. പിന്നീട് പണം നഷ്ടപ്പെടുമെന്നു മാത്രമല്ല അക്കൗണ്ടിന്റെ നിയന്ത്രണവും ഹാക്കർമാർ ഏറ്റെടുക്കും. ഒരുപക്ഷേ, അടുത്ത ഇടപാടിനായി ബാങ്കിലോ എടിഎമ്മിലെ ചെല്ലുമ്പോഴോ അല്ലെങ്കിൽ പണം പിൻവലിച്ചതായോ രഹസ്യകോഡ് മാറ്റിയതായോ സന്ദേശം ലഭിക്കുമ്പോഴായിരിക്കും ചതിക്കപ്പെട്ട വിവരം അറിയുന്നത് അപ്പോഴേക്കും നഷ്ടങ്ങളുടെ വ്യാപ്തി ഏറും.

തട്ടിപ്പ് 3 വിധം

1. കംപ്യൂട്ടർ, ടാബ്, ഫോൺ എന്നിവ പൂർണമായും ഹാക്ക് ചെയ്യുക

2. ഇ-മെയിലിലൂടെ രഹസ്യവിവരങ്ങൾ ചോർത്തുകദുബായ്, ഷാർജ പൊലീസിന് പ്രത്യേക വിഭാഗങ്ങളുണ്ട്. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഇന്റർനെറ്റ് കോളുകൾ, ഹാക്കിങ്, ഓൺലൈൻ ഭീഷണികൾ, സൈബർ തട്ടിപ്പുകൾ, വ്യാജ ഇ-മെയിലുകൾ എന്നിവയെക്കുറിച്ചെല്ലാം ദുബായ് പൊലീസിനു പരാതി നൽകാം. വെബ്സൈറ്റ്: www.ecrime.ae / ഫോൺ 999


കൂട്ടണം സുരക്ഷ

∙ അക്ഷരങ്ങളും നമ്പറും കോഡും ഉപയോഗിച്ച് ശക്തമാക്കണം

∙ ഇടയ്ക്കിടെ രഹസ്യകോഡ് മാറ്റുക

∙ ഏറ്റവും നൂതന ഉപകരണവും ആന്റി വൈറസും ഉപയോഗിക്കുക

∙ പഴയ കംപ്യൂട്ടറും സോഫ്റ്റ് വെയറുമാണെങ്കിൽ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യുക.

∙ സുരക്ഷയ്ക്ക് അൽപസമയം നീക്കിവച്ചു നഷ്ടങ്ങൾ ഒഴിവാക്കുക

അരുതേ, ഒരിക്കലും

∙ രഹസ്യവിവരങ്ങൾ പരസ്യപ്പെടുത്തരുത്

∙ സംശയകരമായ ഇ–മെയിലുകളോടും സന്ദേശങ്ങളോടും ഫോൺ കോളുകളോടും പ്രതികരിക്കാതിരിക്കുക

∙ വ്യാജ വെബ്സൈറ്റുകളിൽ അക്കൗണ്ട്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകരുത്.

∙ ഒന്നിലധികം അക്കൗണ്ടുകൾക്ക് ഒരേ രഹസ്യ കോഡ് നൽകരുത്

∙ രഹസ്യവിവരം ചോർന്നാൽ ഉടൻ അക്കൗണ്ടും ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യുക

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap