എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, തെളിവെടുപ്പ് നടത്തി

ഇടുക്കി: വണ്ടിപ്പെരിയാറിൽ എട്ടു വയസ്സുകാരിയെ  പീഡിപ്പിച്ച കേസിലെ പ്രതി മഞ്ചുമല  സ്വദേശി അന്തോണി രാജിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പ്രതിയെ സംഭവ സ്‌ഥലത്തു എത്തിച്ചു തെളിവെടുപ്പ് നടത്തി. അസം സ്വദേശികളായ തോട്ടം തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായത്. ബുധനാഴ്ച  രാത്രിയാണ് സംഭവം നടന്നത്. 

കുട്ടിയെ ഉറക്കി കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ലയത്തിൽ താമസിക്കുന്ന അസം സ്വദേശികളായ കുടുംബത്തെ കാണാൻ പോയി. ഈ സമയം കുട്ടിയുടെ അടുത്തെത്തിയ അന്തോണിരാജ് പീഡിപ്പിച്ചെന്നാണ് കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടർന്ന് പൊലീസെത്തി അന്തോണിരാജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും.

Share via
Copy link
Powered by Social Snap