എപ്പോഴാണ് കന്യകാത്വം നഷ്ടമായത്; ‘ചൊറിഞ്ഞ’യാള്ക്ക് മറുപടിയുമായി ഇല്യാന

സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നവരില്‍ മുന്‍പന്തിയിലാണ് സിനിമാ താരങ്ങള്‍. ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ചിത്രങ്ങളും കുറിപ്പുകളും പങ്കുവച്ചാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അര്‍ഥങ്ങള്‍ മെനഞ്ഞുകൊണ്ടുള്ള അഭിപ്രായങ്ങളാകും പലരില്‍ നിന്നും നേരിടേണ്ടി വരിക. മിക്കവാറും താരങ്ങള്‍ അതിനൊന്നും മറുപടി പറയാന്‍ പോകാറില്ല, ആവശ്യമില്ലാത്ത കാര്യങ്ങളെ അവഗണിക്കുകയാണ് പതിവ്. എന്നാല്‍ ഗതിയില്ലാതെ വരുമ്പോള്‍ ചിലര്‍ ശക്തമായി പ്രതികരിക്കും. 

ഇപ്പോള്‍ പറഞ്ഞു വരുന്നത് ബോളിവുഡ് നടി ഇല്ല്യാന ഡിക്രൂസിന്റെ കാര്യമാണ്. 

കഴിഞ്ഞ ദിവസം ഇല്യാന ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്ക് സംവദിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. അതിനിടെ ഒരാള്‍ ചോദിച്ച ഒരു ചോദ്യം ഇല്യാനയ്ക്ക്  ഒട്ടും ദഹിച്ചില്ല. അതിന് നല്ല മറുപടിയും നല്‍കി. സ്വകാര്യതയില്‍ കടന്നു കയറിയായിരുന്നു അയാളുടെ ചോദ്യം. എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടമായത് എന്നായിരുന്നു ചോദ്യം. 

ഉടന്‍ തന്നെ ഇല്യാന മറുപടി നല്‍കി നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക എന്ന് ചോദിച്ചു.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടന്‍ ടൈഗര്‍ ഷ്റോഫിന് സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. ചോദിച്ചയാളെ നാണം കെട്ടവന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു ടൈഗര്‍ ഷ്റോഫിന്റെ മറുപടി. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap