എബ്രഹാം മാത്യു മാത്തനായി സുരേഷ് ഗോപി; പാപ്പനിലെ ലുക്ക്

ജോഷി ഒരുക്കുന്ന പാപ്പനിലെ ലുക്ക് പുറത്തുവിട്ട് സുരേഷ് ​ഗോപി. ഏഴു വർഷത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. സുരേഷ് ഗോപിയുടെ 252-ാമത്തെ സിനിമയാണ് ഇത്. ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് സുരേഷ് ​ഗോപി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. സണ്ണി വെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്,വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ആർജെ ഷാനാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേർന്നാണ് നിർമാണം.

Share via
Copy link
Powered by Social Snap