എറണാകുളം എംഎൽഎ ടിജെ വിനോദ് ക്വാറന്റീനിൽ, ജില്ലയിൽ 106 പേർക്ക് പുതുതായി കൊവിഡ്

കൊച്ചി: എറണാകുളം എംഎൽഎ ടിജെ വിനോദ് ക്വാറന്റീനിൽ പ്രവേശിച്ചു. ഇദ്ദേഹത്തെ കാണാനെത്തിയ സ്ത്രീക്കും മകൾക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ഇദ്ദേഹത്തോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. 

എറണാകുളം ജില്ലയിൽ 106 പേർക് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും, ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് നാല് ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു. 99 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 124 പേർ രോഗമുക്തരായി.

Share via
Copy link
Powered by Social Snap