എറണാകുളത്ത് ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗിയുമായി സമ്പർക്കത്തിലായതിനെ തുടർന്ന് ഡോക്ടർ നിരീക്ഷണത്തിലായിരുന്നു. കോട്ടയം സ്വദേശിയായ ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തിലാണ്. ഡോക്ടറുടെ സമ്പർക്ക പട്ടിക തയാറാക്കുകയാണ്.

എറണാകുളത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാവുകയാണ്. ഇന്നലെ മാത്രം 15 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേർക്ക് രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെയാണ്. കൊവിഡ് രോഗവ്യാപനം രൂക്ഷമായ ചെല്ലാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 23നാണ് ട്രിപ്പിൾ ലോക്ക്ഡൗൺ.

പ്രദേശത്തേക്ക് ആരോഗ്യ ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർ, പൊലീസ് എന്നിവരടങ്ങിയ റാപിഡ് റെസ്‌പോൺസ് ടീമിനെ നിയോഗിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. അധ്യാപകർ, വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയവർ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാകും.

പഞ്ചായത്തിലുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച അഞ്ചു കിലോ അരിയുടെ വിതരണം ഇന്ന് ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് റേഷൻ എത്തിച്ചു നൽകാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കും.

Share via
Copy link
Powered by Social Snap