എറണാകുളത്ത് 15 പേര്ക്ക് കൊവിഡ്

എറണാകുളം : ജില്ലയില്‍ തിങ്കളാഴ്ച  ഇന്ന്  15  പേര്‍ക്ക്   കൊവിഡ് രോഗം  സ്ഥിരീകരിച്ചു.

വിദേശത്ത്ഇതരസംസ്ഥാനത്ത് നിന്നും വന്നവര്

  • മുംബൈ കൊച്ചി വിമാനത്തിലെത്തിയ 30  വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ  ഗുജറാത്ത്  സ്വദേശി
  • ബാംഗ്ലൂര്‍ കൊച്ചി വിമാനത്തില്‍  വന്ന 24 വയസ്സുള്ള നായരമ്പലം സ്വദേശി.
  • ബാംഗ്ലൂരില്‍ നിന്നും വിമാനമാര്‍ഗ്ഗം എത്തിയ 23 വയസ്സുള്ള  മഹാരാഷ്ട്ര സ്വദേശി
  • ചെന്നൈ കൊച്ചി വിമാനത്തിലെത്തിലയ 28 വയസ്സുള്ള  ചെന്നൈ സ്വദേശി
  • മുംബൈ കൊച്ചി  വിമാനത്തിലെത്തിയ 25 വയസ്സുള്ള കപ്പല്‍ ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി
  • ബൈ കൊച്ചി വിമാനത്തിലെത്തിയ 43 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ  മഹാരാഷ്ട്ര സ്വദേശി
  • ഹൈദരാബാദ് കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള  സ്വകാര്യ ഷിപ്പിംഗ് കമ്പിനി ജീവനക്കാരനായ ബീഹാര്‍ സ്വദേശി
  • ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ 21 വയസ്സുള്ള പള്ളിപ്പുറം സ്വദേശി
  • ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ  25  വയസ്സുള്ള ഉത്തര്‍പ്രദേശ് സ്വദേശി
  • ഡല്‍ഹി കൊച്ചി വിമാനത്തിലെത്തിയ 22 വയസ്സുള്ള സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ ഡല്‍ഹി  സ്വദേശി

സമ്പര്ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 

6 വയസ്സുള്ള എടത്തല  സ്വദേശിയായ കുട്ടി. കുട്ടിയുടെ അമ്മയ്ക്കും , സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു രോഗം സ്ഥിരീകരിച്ച  ആലുവ മാര്‍ക്കറ്റിലെ ചുമട്ട് തൊഴിലാളിയായ ചൂര്‍ണിക്കര സ്വദേശിയുടെ  4 വയസ്സുള്ള  നിലവില്‍ കാക്കനാട് താമസിക്കുന്ന മകള്‍.രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 25 വയസ്സുള്ള       ചെല്ലാനം       സ്വദേശി, രോഗം  സ്ഥിരീകരിച്ച ആലങ്ങാട്  സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള  29 വയസ്സുള്ള ആലങ്ങാട്  സ്വദേശി 21 വയസ്സുള്ള  ആലങ്ങാട് സ്വദേശിനി , കിടപ്പ് രോഗിയാണ്. സ്വകാര്യ ആശുപത്രിയില്‍  ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. ഇന്നലെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാള്‍ നിലവില്‍ എറണാകുളത്താണ് ചികിത്സയിലുള്ളത് .

2 പേര്‍ രോഗമുക്തി നേടി. മെയ് 27 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള കുന്നത്തുനാട് സ്വദേശി.ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള വെങ്ങോല സ്വദേശി, ജൂണ്‍ 20 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള വെങ്ങോല സ്വദേശി, ജൂണ്‍ 30 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള ആയവന സ്വദേശി, ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ആലങ്ങാട് സ്വദേശി, ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള പാറക്കടവ് സ്വദേശിനി, ജൂണ്‍ 30 ന് രോഗം സ്ഥിരീകരിച്ച 41 വയസുള്ള ഏലൂര്‍ സ്വദേശി, ജൂണ്‍ 10 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള കരുമാലൂര്‍ സ്വദേശി, ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 20 വയസുള്ള തൃശ്ശൂര്‍ സ്വദേശി, ജൂലായ് 2ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള പശ്ചിമബംഗാള്‍ സ്വദേശി, ജൂലായ് 8 ന് രോഗം സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനി , ജൂലായ് 2ന് രോഗം സ്ഥിരീകരിച്ച 50 വയസുള്ള തമിഴ്‌നാട് സ്വദേശിയും ഇന്ന് രോഗമുക്തി നേടി.

922 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1015 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം  13294 ആണ്. ഇതില്‍ 11379 പേര്‍ വീടുകളിലും, 458 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1457 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  401  ആണ്.

       കളമശ്ശേരി മെഡിക്കല്‍ കോളേജ് –  111

       അങ്കമാലി അഡ്‌ലക്‌സ്- 206

       സിയാല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ -20

       ഐ.എന്‍.എച്ച്.എസ് സഞ്ജീവനി – 2

       മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-1

       പറവൂര്‍ താലൂക്ക് ആശുപത്രി- 2

       സ്വകാര്യ ആശുപത്രികള്‍ – 59

ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 333 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 102 പേരും അങ്കമാലി അഡല്ക്‌സില്‍ 206 പേരും , സിയാല്‍ എഫ് എല്‍. റ്റി. സി യില്‍ 20 പേരും, ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 3 പേരും ചികിത്സയിലുണ്ട്. ജില്ലയില്‍ നിന്നും റൂട്ടീന്‍ പരിശോധനയുടെ ഭാഗമായി 402  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 311 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.  ഇതില്‍  15 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 1356 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

.

.

Share via
Copy link
Powered by Social Snap