എസ്എസ്എല്സി: റെക്കോര്ഡ് വിജയം, 98.82 ശതമാനം വിജയം

ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ 427092 പേരില്‍ 417101 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.82% പേര്‍ വിജയിച്ചു. കഴിഞ് വര്‍ഷത്തേക്കാള്‍ .71 ശതമാനം കൂടുതൽ. 41906 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്.

ജനകീയ വിദ്യാഭ്യാസത്തെ ഉയര്‍ത്തിപ്പിടിച്ച എല്ലാവര്‍ക്കുമായി ഫലം സമര്‍പ്പിക്കുന്നുവെന്ന് മന്ത്രി രവീന്ദ്രനാഥ്.

ഏറ്റവും വിജയം നേടിയ ജില്ല പത്തനംതിട്ടയാണ്. ഏറ്റവും കുറവ് വയനാട്. പ്ലസ് വൺ ക്ലാസുകൾ ഓൺലെെനായി ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 1,837 സ്‌കൂളുകളിലെ എല്ലാ വിദ്യാർഥികളും എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചു.

ജൂലെെ രണ്ട് മുതൽ പുനർമൂല്യനിർണയത്തിനു അപേക്ഷിക്കാം. സേ പരീക്ഷ തിയതികൾ പിന്നീട് അറിയിക്കും. ഉന്നതവിദ്യാഭ്യാസത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും സർക്കാർ ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

www.prd.kerala.gov.in, //keralapareekshabhavan.in, //sslcexam.kerala.gov.in, www.results.kite.kerala.gov.in, //results.kerala.nic.in, www.sietkerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. എസ്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് //sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് //thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട് //thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് //ahslcexam.kerala.gov.in ലും ലഭിക്കും.

പിആർഡി ലൈവ് ആപ് വഴി ഫലമറിയാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവിൽ (//prdlive.kerala.gov.in/) ഫലം ലഭിക്കും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആർഡി ലൈവ് (prd live) ഡൗൺലോഡ് ചെയ്യാം.

സഫലം ആപ് വഴി ഫലമറിയാം

ഫലമറിയാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) പോർട്ടലും സഫലം മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ഫലം പ്രഖ്യാപിച്ച ഉടൻ സഫലം 2020 ആപ് വഴിയോ result.kite.kerala.gov.in എന്ന പോർട്ടൽ വഴിയോ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.

സഫലം ആപ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

പ്ലേ സ്റ്റോർ കാണുക

സഫലം 2020 ആപ് സെർച്ച് ചെയ്യുക

ഫോണിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക

അതിനുശേഷം സഫലം ആപ് ഓപ്പൺ ചെയ്യുക

എസ്എസ്എൽസി തിരഞ്ഞെടുക്കുക

ഹാൾ ടിക്കറ്റ് നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ ജനന തീയതി കൊടുക്കുക

അതിനുശേഷം ‘Submit’ ചെയ്യുക

സ്ക്രീനിൽ നിങ്ങളുടെ എസ്എസ്എൽസി ഫലം കാണാം

ഫലം സ്ക്രീൻഷോട്ടോ ഡൗൺലോഡോ ചെയ്യുക

എസ്എസ്എൽസി ഫലത്തിന്റെ അവലോകനവും സഫലം ആപ്പിൽ ലഭിക്കും. ഇതിനായി ലോഗിൻ ചെയ്യാതെ തന്നെ സഫലം ആപ്പിലെ ‘Result Analysis’ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

Share via
Copy link
Powered by Social Snap