എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി; ജൂൺ ആദ്യവാരം നടത്തുംന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം: മെയ് മാസം നടത്താനിരുന്ന എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. പരീക്ഷകൾ ജൂൺ ആദ്യവാരം നടത്തും. മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. സർവകലാശാല പരീക്ഷകളും മാറ്റും. സംബന്ധിച്ച വിശദമായ ചര്‍ച്ച ഉണ്ടായത്. ജൂൺ ആദ്യവാരം പരീക്ഷ നടത്താവുന്ന വിധത്തിൽ വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം വരും. അതിന് ശേഷം പുതുക്കിയ തിയതി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിക്കുന്നത്. 

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മുടങ്ങി പോയ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഈ മാസം തന്നെ നടത്താനായിരുന്നു സർക്കാർ തീരുമാനം. സാമൂഹിക അകലം പാലിച്ച് പരീക്ഷ എഴുതാനാകുമോ തുടങ്ങി ഒട്ടേറെ ആശങ്കകൾ നിലവിലുണ്ടായിരുന്നെങ്കിലും പരീക്ഷ നടത്തിപ്പ് തീരുമാനവുമായി മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറ‍ഞ്ഞിരുന്നത്. 

ലോക്ക് ഡൗൺ ഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്നാണ് കേന്ദ്ര നിര്‍ദ്ദേശം നിലനിൽക്കുന്നുണ്ട്. എന്നാൽ സമയബന്ധിതമായി തന്നെ പരീക്ഷ നടത്തി നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ തീരുമാനമാണ് ഇപ്പോൾ പുനപരിശോധനക്ക് വിധേയമാക്കുന്നത്.   പതിമൂന്ന് ലക്ഷം വിദ്യാര്‍ത്ഥികൾക്ക് സാമൂഹിക അകലം പാലിച്ച് പരീക്ഷ എഴുതാനാകുമോ പല ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും ഒക്കെ പെട്ട് പോയവര്‍ക്ക് പരീക്ഷ എഴുതാൻ കഴിയുമോ അധ്യാപകര്‍ക്ക് എത്താൻ കഴിയുമോ വാഹന സൗകര്യം അടക്കമുള്ള നടപടികളെങ്ങനെ തുടങ്ങി നിരവധി ആശങ്കകൾ ആണ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നത്. 

പ്രതിപക്ഷം അടക്കം ആവശ്യപ്പെട്ടിട്ടും മുടങ്ങിയ പരീക്ഷകൾ നിശ്ചയിച്ച തീയതിയിൽ തന്നെ നടത്തി മുന്നോട്ട് പോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. മെയ് 26 മുതൽ പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ട് പോകുകയായിരുന്നു. ഒരാശങ്കയും വേണ്ടെന്നും പരീക്ഷ നടത്തിപ്പ് തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ ചില സംഘടനകളും രക്ഷിതാക്കളും നാളെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയുമായിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം തിരുത്തിയത്.