എസ്സി ചോദ്യങ്ങള് ജനാല വഴി പുറത്തേക്ക്; ഉത്തരം ബ്ലൂടൂത്ത് വഴി വാച്ചിൽ, ഫുള് മാര്ക്ക്

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്താന്‍ കൂട്ടുപിടിച്ചതു ബ്ലൂടൂത്ത് സാങ്കേതിക വിദ്യ. ഇതുസംബന്ധിച്ചു ക്രൈംബ്രാഞ്ച് സംഘത്തിനു സൂചന ലഭിച്ചു. പിഎസ്‌സി പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കാറില്ല. ഫോണ്‍ പരീക്ഷാഹാളിനു പുറത്തുവയ്ക്കുന്നതിനു മുന്‍പ് ശിവരഞ്ജിത്തും നസീമും കയ്യില്‍കെട്ടിയ സ്മാര്‍ട്ട് വാച്ചിനെ ബ്ലൂടൂത്ത് വഴി ഫോണുമായി ബന്ധിപ്പിച്ചു. സുഹൃത്തുക്കള്‍ പുറത്തുനിന്ന് എസ്എംഎസായി ഫോണിലേക്ക് അയച്ച ഉത്തരങ്ങള്‍ ബ്ലൂടൂത്ത് വഴി വാച്ചിലെത്തിയിരിക്കാമെന്നാണു ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.അന്‍പതിലധികംപേര്‍ ഉള്‍പ്പെട്ട വലിയ തട്ടിപ്പായി കണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. പരീക്ഷ പേപ്പർ ചോരാന്‍ രണ്ടു കാരണങ്ങളാണു പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടത്. ഒന്ന്, പരീക്ഷാ ഹാളില്‍നിന്നു ചോദ്യപേപ്പര്‍ ജനാലവഴി പുറത്തേക്കിട്ടു. ഇതിനായി സഹപാഠികളുടെ സഹായം േതടിയിട്ടുണ്ടാകാം. ഇതിനുശേഷം ഗൈഡിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ ഫോണിലേക്ക് അയച്ചു. രണ്ട്, യൂണിവേഴ്സിറ്റി കോളജിലോ മറ്റു പരീക്ഷാ സെന്ററിലോ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ ചോദ്യപേപ്പര്‍ പുറത്തെത്തിച്ചു. സഹപാഠികള്‍ ഗൈഡ് നോക്കി ഉത്തരങ്ങള്‍ അയച്ചു.പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്‌സിയുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. പരീക്ഷയില്‍ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 28-ാം റാങ്കുമാണ്. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസില്‍ ഇരുവരും പ്രതികളായതോടെയാണു പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന ആരോപണം ഉയര്‍ന്നത്. നസീമിനും ശിവരഞ്ജിത്തിനും പരീക്ഷാ സമയത്ത് ഉത്തരങ്ങള്‍ ഫോണിലൂടെ സന്ദേശങ്ങളായി നല്‍കിയെന്നു സംശയിക്കുന്ന പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഗോകുലിനെ കണ്ടെത്തിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടുപോകൂ എന്നു ക്രൈംബ്രാഞ്ച് അധികൃതര്‍ പറയുന്നു.

ഗോകുൽ, കല്ലറ സ്വദേശി സഫീർ, ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണു പിഎസ്‌സി പരീക്ഷാതട്ടിപ്പു കേസില്‍ പ്രതികള്‍. ഗോകുലും സഫീറും പ്രണവും ഒളിവിലാണ്. ഗോകുലിന്റെ ബൈക്ക് എസ്എപി ക്യാംപിലുണ്ട്. എവിടെയാണെന്നു ഗോകുല്‍ ഓഫിസിൽ അറിയിച്ചിട്ടില്ല. തുടര്‍ച്ചയായി 21 ദിവസം ഹാജരാകാതിരുന്നാല്‍ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാം. ഗോകുല്‍ ജില്ല വിട്ടതായാണു സൈബര്‍സെല്‍ കണ്ടെത്തിയത്. ആറ്റിങ്ങലിലായിരുന്നു അവസാന ടവര്‍ ലൊക്കേഷന്‍.

ഗോകുലിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ നിരവധി പിഎസ്‌സി ഗൈഡുകള്‍ കണ്ടെത്തി. ഗോകുല്‍ പിഎസ്‌സി പരീക്ഷയ്ക്കു വര്‍ഷങ്ങളായി തയാറെടുപ്പ് നടത്തിയിരുന്നതായാണു വിവരം. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം ആരംഭിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു. നസീം യൂണിവേഴ്സിറ്റി പരീക്ഷയില്‍ പോലും എങ്ങനെ ജയിച്ചു എന്ന ചോദ്യമാണ് ക്രൈംബ്രാഞ്ചില്‍നിന്ന് ഉയരുന്നത്. സെന്‍ട്രല്‍ ജയിലില്‍ നസീമിനെയും ശിവരഞ്ജിത്തിനെയും ചോദ്യം ചെയ്തപ്പോള്‍ വളരെ എളുപ്പമുള്ള പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്കുപോലും ഇരുവര്‍ക്കും ഉത്തരം പറയാനായില്ല.

ഗോകുൽ, കല്ലറ സ്വദേശി സഫീർ, ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരാണു പിഎസ്‌സി പരീക്ഷാതട്ടിപ്പു കേസില്‍ പ്രതികള്‍. ഗോകുലും സഫീറും പ്രണവും ഒളിവിലാണ്. ഗോകുലിന്റെ ബൈക്ക് എസ്എപി ക്യാംപിലുണ്ട്. എവിടെയാണെന്നു ഗോകുല്‍ ഓഫിസിൽ അറിയിച്ചിട്ടില്ല. തുടര്‍ച്ചയായി 21 ദിവസം ഹാജരാകാതിരുന്നാല്‍ ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാം. ഗോകുല്‍ ജില്ല വിട്ടതായാണു സൈബര്‍സെല്‍ കണ്ടെത്തിയത്. ആറ്റിങ്ങലിലായിരുന്നു അവസാന ടവര്‍ ലൊക്കേഷന്‍.ഗോകുലിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ നിരവധി പിഎസ്‌സി ഗൈഡുകള്‍ കണ്ടെത്തി. ഗോകുല്‍ പിഎസ്‌സി പരീക്ഷയ്ക്കു വര്‍ഷങ്ങളായി തയാറെടുപ്പ് നടത്തിയിരുന്നതായാണു വിവരം. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം ആരംഭിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു. നസീം യൂണിവേഴ്സിറ്റി പരീക്ഷയില്‍ പോലും എങ്ങനെ ജയിച്ചു എന്ന ചോദ്യമാണ് ക്രൈംബ്രാഞ്ചില്‍നിന്ന് ഉയരുന്നത്. സെന്‍ട്രല്‍ ജയിലില്‍ നസീമിനെയും ശിവരഞ്ജിത്തിനെയും ചോദ്യം ചെയ്തപ്പോള്‍ വളരെ എളുപ്പമുള്ള പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്കുപോലും ഇരുവര്‍ക്കും ഉത്തരം പറയാനായില്ല.നസീമിന് ഉത്തരങ്ങളെക്കുറിച്ച് തീരെ ധാരണയുണ്ടായിരുന്നില്ല. പ്രണവ് പഠനത്തില്‍ മുന്നിലാണെന്നാണു ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം. പിഎസ്‌സി നേരത്തെ സ്വീകരിച്ച നിലപാടുകള്‍ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയിലെ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു തിരിച്ചടിയായിരിക്കുകയാണ്. പരീക്ഷയിലെ രണ്ടാം റാങ്കുകാരനും കുത്തുകേസിലെ 17ാം പ്രതിയുമായ പ്രണവിന് 78 മാര്‍ക്കാണു ലഭിച്ചത്. ആരോപണം ഉയര്‍ന്നതോടെ പ്രണവിനെ പിഎസ്‌സി വിജിലന്‍സ് പട്ടത്തെ ഓഫിസില്‍ വിളിച്ചുവരുത്തി പരീക്ഷയിലെ മികവ് പരീക്ഷിച്ചു. 13 ചോദ്യങ്ങളില്‍ മൂന്നെണ്ണത്തിനു മാത്രമാണ് ഉത്തരം നല്‍കിയത്.പിന്നീടാണു പ്രണവ് അടക്കമുള്ളവരുടെ ഫോണ്‍ നമ്പരുകളില്‍നിന്നു ശിവരഞ്ജിത്തിനും നസീമിനും പരീക്ഷയ്ക്കിടെ സന്ദേശങ്ങള്‍ വന്നതായി ഹൈടെക് സെല്ലിന്റെ സഹായത്തോടെ വിജിലന്‍സ് മനസിലാക്കിയത്. വിജിലന്‍സ് സംശയമുള്ള ഫോണ്‍ നമ്പരുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ടായി കൈമാറി. പൊലീസ് അന്വേഷണവും നിര്‍ദേശിച്ചു. പിഎസ്‌സി അധികൃതര്‍ പത്രസമ്മേളനം വിളിച്ച് റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും ഫോണ്‍ നമ്പരുകളും വെളിപ്പെടുത്തിയതോടെ പ്രണവ് ഉള്‍പ്പെടെ പല പ്രതികളും സഹായിച്ചവരും ഒളിവില്‍പോയി. പിഎസ്‌സിയുടെ വെളിപ്പെടുത്തല്‍ പ്രതികള്‍ക്കു തെളിവു നശിപ്പിക്കാന്‍ അവസരമൊരുക്കിയെന്നാണു ക്രൈംബ്രാഞ്ച് വിലയിരുത്തല്‍.

1 thought on “എസ്സി ചോദ്യങ്ങള് ജനാല വഴി പുറത്തേക്ക്; ഉത്തരം ബ്ലൂടൂത്ത് വഴി വാച്ചിൽ, ഫുള് മാര്ക്ക്

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap