ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ മേള പ്രപഞ്ചം തീർത്ത് ജയറാം

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ മേള പ്രപഞ്ചം തീർത്തു സിനിമ താരം പദ്മശ്രീ ജയറാം. ചരിത്ര പ്രസിദ്ധമായ ഏഴര പൊന്നാന എഴുന്നള്ളിപ്പ് നടക്കുന്ന ഇന്ന് രാവിലെ ആണ് ജയറാമിന്റെ നേതൃത്വത്തിൽ നൂറ്റി പതിനൊന്നിൽ അധികം കലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളം അരങ്ങേറിയത്. ഇത് രണ്ടാം തവണയാണ് ജയറാം ക്ഷേത്രത്തിൽ മേളം അവതരിപ്പിക്കുന്നത്

സിനിമയിലെന്ന പോലെ മേളപെരുമയിലും ജയറാം നായക സ്ഥാനത്തു തന്നെ നിന്നു. ഒപ്പം പേരെടുത്ത നൂറ്റി പതിനൊന്നിൽ അധികം കലാകാരൻമാർ. രണ്ടു മണിക്കൂറിൽ അധികം അസുരവാദ്യത്തിൽ മേള വിസ്മയം തീര്ക്കുക ആയിരുന്നു ജയറാമും സംഘവും..പതികാലത്തിൽ തുടങ്ങിയ മേളം പഞ്ചാരിയുടെ ഓരോ കാലവും കൊട്ടി കയറി. ആസ്വാദകരുടെ മനസ് നിറച്ചു.
ഇതു രണ്ടാംതവണ ആണ് ജയറാം ഏറ്റുമാനൂരിൽ മേളതിനെത്തുന്നത്.

Leave a Reply

Your email address will not be published.