ഏഴ് വര്ഷത്തിന് ശേഷം അവരൊന്നിക്കുന്നു, കൂടെ ഗോകുല് സുരേഷും; പാപ്പന് ഫസ്റ്റ് ലുക്ക് പുറത്ത്

സുരേഷ് ഗോപിയും ജോഷിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. പാപ്പന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സുരേഷ് ഗോപി തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആര്‍ജെ ഷാനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അജയ് ഡേവിഡ് കച്ചപ്പിള്ളിയാണ് ക്യാമറ. ജേക്ക്‌സ് ബിജോയ് സംഗീതവും ശ്യാം ശശിധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഡേവിഡ് കച്ചപ്പിള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്.

ഇന്നലെ സുരേഷ് ഗോപി തന്നെയാണ് ജോഷിയുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. 2014ല്‍ ഇറങ്ങിയ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ജോഷിയും അവസാനമായി ഒന്നിച്ചത്. ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാകും പാപ്പന്‍.

Share via
Copy link
Powered by Social Snap