ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

ബം​ഗ​ലൂ​രു: ഐഎസ്ആർഒ ശാ​സ്ത്ര​ജ്ഞ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.  ച​ന്ദ്ര​യാ​ൻ-2 ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​ക്രം ലാ​ൻ​ഡ​റു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ഷ്ട​മാ​യ​തി​നു പി​ന്നാ​ലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാ​ജ്യം നി​ങ്ങ​ളെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു. ബം​ഗ​ലൂ​രു​വി​ലെ ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര​ത്തി​ൽ ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ടു​ത്തെ​ത്തിയാണ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞത്. 

ഇ​തു​വ​രെ നാം ​കൈ​വ​രി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​ണ്. ഇ​തി​നു​ശേ​ഷ​മു​ണ്ടാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ട​തി​ല്ല. എ​ല്ലാ അ​ർ​ഥ​ത്തി​ലും നി​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്. ന​മ്മ​ൾ ല​ക്ഷ്യ​ത്തി​ലെ​ത്തു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി. ഐ​എ​സ്ആ​ർ​ഒ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി മ​ട​ങ്ങി​യ​ത്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap