ഒടിടി പ്ലാറ്റുഫോമുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം, മാര്ഗനിർദേശം ഇന്ന് പുറത്തിറക്കും

ദില്ലി: ഒടിടി പ്ലാറ്റുഫോമുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് സംബന്ധിച്ച മാര്‍ഗനിർദേശം കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഒടിടികളില്‍ സെൻസറിംഗ് കൊണ്ടുവരുന്നതടക്കമുള്ള മാര്‍ഗനിർദേശങ്ങളാണ് സ‍ർക്കാര്‍ പുറത്തറിക്കാന്‍ പോകുന്നതെന്നാണ് സൂചന. വിശദാംശങ്ങൾ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കറും രവിശങ്കര്‍ പ്രസാദും ഉച്ചക്ക് വാര്‍ത്തസമ്മേളനത്തിൽ പ്രഖ്യാപിക്കും.

സാമൂഹികമാധ്യമങ്ങള്‍ക്കുള്ള മാര്‍ഗനിർദേശവും പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം മാർഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതില്‍ കൂടിയാലോചന നടത്തിയില്ലെന്ന് ഇന്‍റർനെറ്റ് ആന്‍റ് മൊബൈല്‍ അസോസിയേഷൻ ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി. 

Share via
Copy link
Powered by Social Snap