ഒന്നര കോടിയോളം രൂപ തട്ടി; പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ റിമാൻഡിൽ

കോട്ടയം: പാലായിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും സ്വർണം തിരിമറി നടത്തി കോടികൾ തട്ടിയ ജീവനക്കാര്‍ പിടിയിൽ. പാലാ കെ.പി.ബി നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. ഇവിടുത്തെ മാനേജരായി ജോലി ചെയ്യുന്ന കൂത്താട്ടുകുളം സ്വദേശി വിജയകുമാരന്‍ നായര്‍, ബിസിനസ് അസിസ്റ്റന്‍റ് വാഴൂര്‍ സ്വദേശി അഭിജിത്.കെ.മനോജ് എന്നിവരാണ് സ്ഥാപനത്തില്‍ പണയമായി വച്ചിരുന്ന മൂന്നര കിലോയോളം സ്വര്‍ണ ഉരുപ്പടികള്‍ തിരിമറി നടത്തി ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പാലാ പൊലീസിൻറെ പിടിയിലായത്.

പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പാലാ എസ്.എച്ച് ഒ കെ.പി.ടോംസന്‍, എസ് ഐ മാരായ അഭിലാഷ്.എം.ഡി, രാധാകൃഷ്ണന്‍, ഷാജികുര്യാക്കോസ്, എഎസ് ഐ ബിജു കെ തോമസ് എസ് സി പി ഒ, ഷെറിൻ സ്റ്റീഫൻ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Share via
Copy link
Powered by Social Snap