ഒമാനില് കൊവിഡ് മുക്തി നിരക്ക് ഉയരുന്നു; ഇന്ന് 263 പേര്ക്ക് രോഗം സ്ഥിരീകരിച്ചു

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് മുക്തി നിരക്കില്‍ വര്‍ധന. ചൊവ്വാഴ്ച 596 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 76720 ആയി. 

263 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82050 ആയി ഉയര്‍ന്നു. 12 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഒമാനില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 533 ആയി. 458 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 164 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Share via
Copy link
Powered by Social Snap