ഒമിക്രോണ് വ്യാപനം തടയാൻ നൈറ്റ് കര്ഫ്യൂ ഏര്പ്പെടുത്തണം; കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വീണ്ടും കേന്ദ്രസര്‍ക്കാരിന്‍റെ   ജാഗ്രതാ നിര്‍ദ്ദേശം.രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താൻ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.

സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗത്തില്‍ രോഗനിയന്ത്രണത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. താഴേതട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സംസ്ഥാനങ്ങള്‍ ജാഗ്രത കൂട്ടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Share via
Copy link
Powered by Social Snap