ഒമൈക്രോൺ: മുന് കരുതൽ ശക്തിപ്പെടുത്തണം; പ്രധാനമന്ത്രി

ന്യൂഡൽഹികൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം നേരിടാൻ തയ്യാറെടുപ്പ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർദേശം. ഒമൈക്രോൺ വകഭേദം കണ്ടെത്തുന്ന മേഖലകളിൽ നിയന്ത്രണം ശക്തമാക്കണം. രണ്ടാം ഡോസ് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാജൃന്തര വിമാനയാത്രയ്ക്കുള്ള ഇളവുകൾ പുനപരിശോധിക്കണമെന്നും വിദേശത്തു നിന്നെത്തുന്നവർക്ക് നീരീക്ഷണവും പരിശോധനയും വേണമെന്നും പ്രധാനമന്ത്രി യോഗത്തിൽ ആവശൃപ്പെട്ടു.   

Share via
Copy link
Powered by Social Snap