ഒരിക്കൽ നമ്മൾ ആകാശത്ത് ഒരുമിച്ച് പന്ത് തട്ടും…

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ലയണൽ മെസി. ഫുട്ബോൾ ലോകത്തിനും അർജന്റീനയ്ക്കും ഇത് വളരെ ദു:ഖമുണ്ടാക്കുന്ന ഒരു ദിവസമാണ്. അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും ഇവിടെയുണ്ടാവും. കാരണം, ഡിഗോ അനശ്വരനാണ്. അദ്ദേഹത്തോടൊപ്പമുള്ള എല്ലാ മനോഹര നിമിഷങ്ങളെയും ഞാൻ ഓർമിക്കുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും എന്റെ അനുശോചനം അർപ്പിക്കുന്നു- മെസി ഫെയ്സ്ബുക്കിൽ കുറിച്ചു.
ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെയും മറഡോണയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു. ഒരിക്കൽ നമ്മൾ ആകാശത്ത് ഒരുമിച്ച് പന്ത് തട്ടും എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് സ്വവസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അർജന്റീനയിൽ മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.