ഒറ്റശേഖരമംഗലം പാറമടയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് നാട്ടുകാര്

തിരുവനന്തപുരാം ഒറ്റശേഖരമംഗലം പേരേകോണത്ത് ഷൈനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കഴിഞ്ഞദിവസമാണ് കാണാതായ ഷൈനിയെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയുള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.നാട്ടുകാരുടെ തിരച്ചിലിലാണ് 4 മണിയോടുകൂടി മൃതദേഹം കണ്ടെത്തിയത്.പ്രദേശത്തുള്ള ചില സാമൂഹിവിരുദ്ധര്‍ക്ക് ഷൈനിയുശട മരണത്തില്‍ ബന്ധമുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.
Share via
Copy link
Powered by Social Snap