ഒഴുക്കില്പ്പെട്ട ആളെ രക്ഷിക്കാന് ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരംവെള്ളത്തിൽ വീണ ആളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങി മരിച്ചു. വെള്ളനാട് കുളക്കോട് സ്വദേശി അരുൺ (34 ) ആണ് മരിച്ചത്.

പാലോട് സ്വദേശിയായ സജിത് ആറ്റിൽ മുങ്ങുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അരുൺ ആറ്റിൽ മുങ്ങിത്താഴുകയായിരുന്നു. സജിത്തിന് വേണ്ടി തിരച്ചിൽ തുടരുന്നു. മരിച്ച അരുൺ തിരുവനന്തപുരം ആർ സി സിയിലെ ജീവനക്കാരനാണ്.

Share via
Copy link
Powered by Social Snap