ഓങ് സാന് സൂചിക്ക് നാല് വര്ഷം തടവ് ശിക്ഷ

മ്യാൻമറിലെ മനുഷ്യാവകാശ പ്രവർത്തക ഓങ് സാൻ സൂചിക്ക് നാല് വർഷം ജയിൽ ശിക്ഷ. സൈന്യത്തിനെതിരെ ജനവികാരം സൃഷ്ടിച്ചുവെന്നും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും ആരോപിച്ചാണ് പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കോടതി ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പട്ടാളം അട്ടിമറി നടത്തി മ്യാൻമറിൽ ഭരണം പിടിച്ചത്. തുടർന്ന് ഓങ് സാങ് സൂചിയും പ്രസിഡന്റ് വിൻ മിൻടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ളവരെ തടവിലാക്കി.
തെരഞ്ഞെടുപ്പിൽ ഓങ് സാൻ സൂചി വിജയമുറപ്പിച്ചതിന് പിന്നാലെയായിരുന്നു പട്ടാളനീക്കം. കഴിഞ്ഞ വർഷം നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഓങ് സാങ് സൂചിയുടെ പാർട്ടി വിജയം നേടിയിരുന്നു.
83 ശതമാനം സീറ്റുകൾ നേടിയ തെരഞ്ഞെടുപ്പ് വിജയം പട്ടാളം അംഗീകരിച്ചിരുന്നില്ല. പട്ടാളത്തിന്റെ നിർദ്ദേശം മറികടന്ന് പാർലമെന്റ് സമ്മേളനം ചേരാനിരിക്കെയായിരുന്നു അട്ടിമറി.
Share via
Copy link
Powered by Social Snap