ഓണം ആഘോഷിക്കാനെത്തിയ പത്താം ക്ലാസ് വിദാർഥിയെ കോഴിക്കോട് ബീച്ചിൽ കാണാതായി

കോഴിക്കോട്: ഓണം ആഘോഷിക്കാനെത്തിയ പതിനഞ്ചുകാരനെ കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് കാണാതായി. കൊടുവള്ളി സ്വദേശി ആദിൽ അർഷാദിനെയാണ് കാണാതായത്. എം.ജെ.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥിയാണ്.
15 അംഗ സംഘത്തോടൊപ്പം ഓണം ആഘോഷിക്കാൻ കോഴിക്കോട് ബീച്ചിൽ എത്തിയതായിരുന്നു ആദിൽ അർഷാദും സംഘവും. കടലിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു. മുജീബ്-സുഹ്റ ദമ്പതികളുടെ മകനാണ്.