ഓണ്ലൈന് ക്ലാസില് പങ്കെടുക്കാന് സ്മാര്ട്ട് ഫോണില്ല ; പത്താം ക്ലാസ് വിദ്യാര്ഥി ആത്മഹത്യ ചെയ്തു

ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ഫോണില്ലാത്ത കാരണത്താല്‍ കഴിഞ്ഞ ദിവസം  തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പാന്‍രുട്ടി പട്ടണത്തിനടുത്തുള്ള വല്ലാലാര്‍ ഹൈസ്‌കൂളിലെ 14 വയസുകാരനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിരുതോണ്ടമാധേവി ഗ്രാമത്തിലെ കശുവണ്ടി കര്‍ഷകനാണ് കുട്ടിയുടെ പിതാവ് വിജയകുമാര്‍.

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ വേണ്ടി മകന്‍ എന്നോട് സ്മാര്‍ട്ട് ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. കശുവണ്ടിയുടെ പണം കിട്ടിയിട്ട് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു. അവന്‍ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്.’ വിജയകുമാര്‍ പറഞ്ഞു. അതേസമയം, ആണ്‍കുട്ടിയുടെ ആത്മഹത്യയുടെ ദാരുണമായ കേസില്‍ കടലൂര്‍ പൊലീസ് സംശയാസ്പദമായ മരണ കേസ് ഫയല്‍ ചെയ്തു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Share via
Copy link
Powered by Social Snap