ഓൺലൈൻ ചൂതാട്ട പരസ്യം: കോഹ്ലിയേയും തമന്നയേയും അറസ്റ്റ് ചെയ്യണമെന്ന് ഹർജി

ചെന്നൈ: വിരാട് കോഹ്‌ലിയേയും നടി തമന്ന ഭാട്ടിയേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിൽ അഭിനയിച്ചതിനാണ് ചെന്നൈയിലെ അഭിഭാഷകൻ ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നാവ‍ശ്യപ്പെട്ട് ഹർജി നൽകിയത്. ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുക്കാനായി വാങ്ങിയ പണം തിരിച്ചു നൽകാനാകാതെ യുവാവ് ആത്മഹത്യ ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ കോടതിയിലെത്തിയത്.

ഓൺലൈൻ ചൂതാട്ട ആപ്പുകൾ നിരോധിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്. വിരാട് കോഹ്‌ലിയേയും തമന്നയേയും പോലുള്ള താരങ്ങളെ ഉപയോഗിച്ച് ഓൺലൈൻ ചൂതാട്ട കമ്പനികൾ യുവാക്കളെ ബ്രെയ്ൻ വാഷ് ചെയ്ത് ചൂതാട്ടത്തിന് പ്രേരിപ്പിക്കുകയാണെന്നും അതിനാൽ ഈ രണ്ട് താരങ്ങളെയും അറസ്റ്റ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. വാദം കേൾക്കാനായി ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

Share via
Copy link
Powered by Social Snap