കഞ്ചാവ് ലഹരിയിൽ 16 കാരൻ വീടിന് തീയിട്ടു; രണ്ട് മരണം

സേലം : പതിനാറു വയസ്സുകാരന്‍ കഞ്ചാവു ലഹരിയില്‍ വീടിനു തീവച്ചതിനെ തുടര്‍ന്ന് മുത്തച്ഛനും മുത്തശ്ശിയും വെന്തുമരിച്ചു. സേലത്തു നിന്ന് 60 കിലോമീറ്റര്‍ അകലെ ആത്തൂര്‍ ഗ്രാമത്തിലെ കൊത്തനാംപെട്ടിയിലാണു നാടിനെ നടുക്കിയ സംഭവം.ഭാരതി നഗര്‍ സ്വദേശിയായ 75 വയസ്സുകാരനും ഭാര്യയായ 65 വയസ്സുകാരിയുമാണു മരിച്ചത്. ഇവരുടെ കൊച്ചുമകനെ ആത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കു മാറ്റി.

ലഹരി ഉപയോഗിക്കരുതെന്നു മുത്തച്ഛനും മുത്തശ്ശിയും നിര്‍ബന്ധിച്ചതുകൊണ്ടാണു വീടിനു തീവച്ചതെന്നു കൊച്ചുമകന്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.12നു പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. മുത്തച്ഛനെയും മുത്തശ്ശിയെയും മുറിയില്‍ പൂട്ടിയിട്ട കൊച്ചുമകന്‍, ഓലമേഞ്ഞ വീടിനു മുകളില്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്നു സമീപവാസികള്‍ പൊലീസിനു മൊഴി നല്‍കി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു

Share via
Copy link
Powered by Social Snap