കടലില് കുളിക്കാനിറങ്ങിയ മലയാളി യുവാവ് യുഎഇയില് മുങ്ങിമരിച്ചു

കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് യുഎഇയില്‍ മുങ്ങിമരിച്ചു. ഉമ്മുല്‍ഖുവൈന്‍ ബീച്ചിലായിരുന്നു സംഭവം. കോട്ടയം സൗത്ത്‌ പാമ്പാടി ആഴംചിറ വീട്ടില്‍ അഗസ്റ്റിന്‍ അല്‍ഫോണ്‍സാണ് (29) മരിച്ചത്. വെള്ളിയാഴ്‍ച വൈകുന്നേരം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‍റഫ് താമരശേരി അറിയിച്ചു. പിതാവ് – അല്‍ഫോണ്‍സ്, മാതാവ് – അമല

Share via
Copy link
Powered by Social Snap