കട്ട കലിപ്പിൽ രജനികാന്ത്; അണ്ണാത്തെയിലെ വാ സാമി എന്ന ഗാനം പുറത്ത്

സിനിമ പ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ രജനികാന്താണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വാ സാമിയെന്ന ഗാനമാണ് ചിത്രത്തിന്‍റേതായി പുറത്തുവിട്ടിരിക്കുന്നത്.

മുകേഷ് മുഹമ്മദ്, തിരുമൂര്‍ത്തി, കീഴകരൈ സംസുതീൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അണ്ണാത്തെ എന്ന രജനി ചിത്രത്തിന്‍റെ ആദ്യ ഗാനം ആലപിച്ചത് എസ്.പി ബാലസുബ്രഹ്‍മണ്യമായിരുന്നു. സംഗീത സംവിധാനം  നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ ആണ്. വിവേക് ആണ് അണ്ണാത്തെ എന്ന ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. രജനികാന്തിന് പുറമേ നയൻതാര, മീന, ഖുശ്‍ബു, പ്രകാശ് രാജ്, സൂരി തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണ്ണാത്തെയില്‍ അഭിനയിക്കുന്നുണ്ട്.  നയൻതാരയാണ് നായിക. 

Share via
Copy link
Powered by Social Snap